കര്‍ണാടക: നിര്‍ണായകമായത് മുസ്ലിം വോട്ടുകള്‍

Posted on: May 8, 2013 6:00 pm | Last updated: May 8, 2013 at 6:00 pm
SHARE

karnataka_map_sബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത് മുസ്ലിം വോട്ടുകള്‍. അഞ്ച് വര്‍ഷത്തെ ഭരണത്തിലൂടെയുണ്ടായ അരക്ഷിതാവസ്ഥക്കെതിരെ മുസ്ലിംകള്‍ വോട്ടവകാശം ആയുധമാക്കിയതാണ് ബി ജെ പിയുടെ തിരിച്ചടിക്ക് പ്രധാന കാരണം. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്തെ ജനംസംഖ്യയില്‍ 12.2 ശതമാനം പേരും മുസ്ലിംകളാണ്. ബി ജെ പി ഭരണത്തില്‍ കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കാണ് മുസ്ലിംകള്‍ വിധേയരായിരുന്നത്. ഗോവധ നിരോധന ബില്ല്, തീരപ്രദേശങ്ങളിലെ അതിക്രമങ്ങള്‍ തുടങ്ങിയവ ബി ജെ പി വിരുദ്ധ വികാരത്തിന് മുസ്ലിംകളെ പ്രേരിപ്പിച്ചു. നരേന്ദ്ര മോഡിയെ ഇറക്കിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും മുസ്ലിം വോട്ട് ബി ജെ പിക്ക് പ്രതികൂലമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here