കര്‍ണാടകയില്‍ മത്സരിച്ച മലയാളികള്‍ക്ക് നേട്ടം

Posted on: May 8, 2013 1:30 pm | Last updated: May 8, 2013 at 2:33 pm
SHARE

karnataka_map_sബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മലയാളികള്‍ക്ക് നേട്ടം. മത്സരരംഗത്തുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും വിജയിച്ചു. മംഗലാപുരത്ത് നിന്നും കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച മലയാളി സ്ഥാനാര്‍ഥി യു.ടി ഖാദര്‍ വിജയിച്ചത് 30,650 വോട്ടുകള്‍ക്കായിരുന്നു. കര്‍ണാടകയിലെ മറ്റ് മലയാളി സ്ഥാനാര്‍ഥികളായ എന്‍.എ ഹാരിസ്, കെ.ജെ.ജോര്‍ജ് എന്നിവരും വിജയിച്ചു. ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റിലാണ് ജനവിധി തേടിയത്. ശാന്തിനഗര്‍ മണ്ഡലത്തിലാണ് എന്‍എ ഹാരിസ് മത്സരിച്ചത്. മുന്‍ മന്ത്രികൂടിയായ കെ.ജെ.ജോര്‍ജ് സര്‍വജ്ഞനഗറില്‍ നിന്നാണ് ജനവിധി തേടിയത്.

അതേസമയം, ഭദ്രാവതി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച മലയാളി സ്ഥാനാര്‍ഥി സി.എം.ഇബ്രാഹിം പരാജയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here