കര്‍ണാടക: മോഡി ഫാക്ടര്‍ ഉണ്ടായില്ല:സല്‍മാന്‍ ഖുര്‍ഷിദ്

Posted on: May 8, 2013 11:17 am | Last updated: May 8, 2013 at 12:19 pm
SHARE

salman gurshidന്യൂഡല്‍ഹി: കര്‍ണാടകയില്‍ മോഡി ഫാക്ടര്‍ ഇല്ലെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ജനങ്ങള്‍ യാഥാര്‍ഥ്യം മനസിലാക്കിയെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളി കഴിഞ്ഞതായും ബിജെപി ഇപ്പോള്‍ പന്തിനെയും ബാറ്റിനെയും പഴിക്കുമെന്നുമായിരുന്നു പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥിന്റെ പ്രതികരണം. ബിജെപി യുടെ തകര്‍ച്ചയാണ് മനസ്സിലാകുന്നതെന്നും കമല്‍ നാഥ് കൂട്ടിച്ചേര്‍ത്തു. കര്‍ണാടക ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നും കേന്ദ്രത്തിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും രാജീവ് ശുക്ല പറഞ്ഞു.