സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ലീഗ് അക്രമം; 30 പേര്‍ക്കെതിരെ കേസ്

Posted on: May 8, 2013 6:00 am | Last updated: May 8, 2013 at 8:00 am
SHARE

താമരശ്ശേരി: അണ്ടോണയില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ലീഗ് ആക്രമണത്തില്‍ 30 പേര്‍ക്കെതിരെ പേലീസ് കേസെടുത്തു. ഞായറാഴ്ച അണ്ടോണ അങ്ങാടിയിലായിരുന്നു സംഭവം. വിവിധ പ്രദേശങ്ങളില്‍ നിന്ന് സംഘടിച്ചെത്തിയ നാല്‍പ്പതോളം പേരാണ് അക്രമം അഴിച്ചുവിട്ടത്.
സംഭവത്തില്‍ അണ്ടോണ അന്‍സാറുല്‍ ഉലൂം മദ്‌റസ സെക്രട്ടറിയും എസ് വൈ എസ് യൂണിറ്റ് വൈസ് പ്രസിഡന്റുമായ ടി എം അബ്ദുസ്സമദ് (45), മഹല്ല് സെക്രട്ടറി പി കെ കുഞ്ഞിക്കോയ ഹാജി (60), എസ് വൈ എസ് താമരശ്ശേരി സോണ്‍ കമ്മിറ്റി അംഗം കണ്ടിയില്‍ മുഹമ്മദ് ഹാജി (52), സി എം മുഹമ്മദ് (58), പി കെ സല്‍മാന്‍ (23), പി കെ ഹാഫിസ് (19) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.
കണ്ടാലറിയുന്ന മുപ്പതോളം പേര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.