മൂന്നിയൂര്‍ പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പ് 76.44 ശതമാനം പോളിംഗ്

Posted on: May 8, 2013 7:59 am | Last updated: May 8, 2013 at 7:59 am
SHARE

തിരൂരങ്ങാടി: മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് പടിക്കല്‍ സൗത്ത് ഉപതിരഞ്ഞെടുപ്പില്‍ 76.44 ശതമാനംപോളിംഗ്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയും സി പി എം, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ജനകീയ മുന്നണി സ്ഥാനാര്‍ഥിയും തമ്മിലാണ് പ്രധാന മത്സരം മുസ്‌ലിംലീഗിലെ എകെ അബ്ദുറഹീം ജനകീയമുന്നണിയിലെ എപി അയ്യൂബുമാണ് പ്രധാന എതിരാളികള്‍.
എസ്ഡിപിഐയിലെ സിപി അബ്ദുസ്സമദും മത്സരരംഗത്തുണ്ട്. 1418 വോട്ടര്‍മാരാണ് ആകെ വാര്‍ഡിലുള്ളത്. വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടിന് മൂന്നിയൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും. യൂത്ത്‌ലീഗ് പഞ്ചായത്ത് സെക്രട്ടറിയും വെളിമുക്ക് സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരനുമായ സിവി മഹബൂബ് രാജി വെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായത്.