എസ് ടി യു ജില്ലാ സമ്മേളനം 10ന് തുടങ്ങും

Posted on: May 8, 2013 6:00 am | Last updated: May 8, 2013 at 7:57 am
SHARE

മലപ്പുറം: എസ് ടി യു ജില്ലാ സമ്മേളനം ഈ മാസം 10,11,12 തീയതികളില്‍ മലപ്പുറത്തും പെരിന്തല്‍മണ്ണയിലുമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

10ന് രാവിലെ 10 മണിക്ക് പതാകജാഥസംഗമം പെരിന്തല്‍മണ്ണയില്‍ പി വി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് വടക്കാങ്ങര കെ കെ എസ് തങ്ങളുടെ വസതിയില്‍ കൊടിമര ജാഥ നാലകത്ത് സൂപ്പി ഫഌഗ് ഓഫ് ചെയ്യും.
11ന് രാവിലെ 10 മണിക്ക് മലപ്പുറം വാരിയംകുന്നത്ത് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സ്ത്രീ തൊഴിലാളി സമ്മേളനം മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യാതിഥിയായിരിക്കും.
12ന് വൈകിട്ട് നാല് മണിക്ക് പെരിന്തല്‍മണ്ണയില്‍ തൊഴിലാളി പ്രകടനമുണ്ടാവും. തുടര്‍ന്ന് പൊതുസമ്മേളനം കേന്ദ്രസഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കും.
മന്ത്രിമാരായ മഞ്ഞളാംകുഴി അലി, പി കെ അബ്ദുര്‍റബ്ബ്, പി കെ ഇബ്‌റാഹീംകുഞ്ഞ്, മുസ്‌ലിം ലീഗ് ജനറല്‍സെക്രട്ടറി കെ പി എ മജീദ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുള്ള, ജില്ലാ പ്രസിഡന്റ് ഉമര്‍ ഒട്ടുമ്മല്‍, ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ നാസര്‍, ട്രഷറര്‍ കെ ടി കുഞ്ഞാന്‍ എന്നിവര്‍ പങ്കെടുത്തു.