Connect with us

National

അഴിമതിക്കാര്‍ ആരെന്ന് ഫലം വന്നാല്‍ അറിയാം: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ആരാണ് അഴിമതി നടത്തിയതെന്ന കാര്യം തീരുമാനമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാ ബില്‍ ഉള്‍പ്പെടെ നിരവധി ബില്ലുകള്‍ ബി ജെ പിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പാസാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബി ജെ പിക്കെതിരെ ശക്തമായ ആക്രമണവുമായി കേന്ദ്രം രംഗത്തെത്തിയത്.

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആരാണ് അഴിമതി നടത്തിയതെന്ന കാര്യം ജനങ്ങള്‍ കാണിച്ചുതരുമെന്ന് പാര്‍ലിമെന്ററി കാര്യമന്ത്രി കമല്‍നാഥ് അവകാശപ്പെട്ടു. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തിയ കാര്യവും കമല്‍നാഥ് എടുത്തുകാട്ടി.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ വിമര്‍ശങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച മുതിര്‍ന്ന ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി, അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ യു പി എക്ക് താത്പര്യമില്ലെന്ന് കുറ്റപ്പെടുത്തി. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തോടെ ആരാണ് അഴിമതി നടത്തിയതെന്ന കാര്യം വ്യക്തമാകുമെന്ന കോണ്‍ഗ്രസിന്റെ നിലപാടിനെയും അദ്ദേഹം പുച്ഛിച്ചു തള്ളി.

 

Latest