ആത്മീയ വിദ്യാഭ്യാസമുള്ളവര്‍ മനുഷ്യത്വത്തെ വിലകല്‍പ്പിച്ച് സമൂഹത്തെ അംഗീകരിക്കണം: പൊന്മള

Posted on: May 8, 2013 6:00 am | Last updated: May 7, 2013 at 10:11 pm
SHARE

ponmalaമണ്ണാര്‍ക്കാട്: ആത്മീയ വിദ്യാഭ്യാസമുള്ളവര്‍ മനുഷത്വത്തിന് വിലകല്‍പ്പിക്കുകയും സമൂഹത്തെ അംഗീകരിക്കുകയും ചെയ്യണമെന്ന് പൊന്‍മള അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. അമ്പംകുന്ന് ബീരാന്‍ ഔലിയ ബാലിക യതീംഖാന അഗതി മന്ദിര ക്യാമ്പസില്‍ അല്‍അമീന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പുതുതായി ആരംഭിച്ച ദഅ്‌വ കോളജിന്റെ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക വിജ്യാഭ്യസമുള്ളത് കൊണ്ട് മനുഷത്വമുണ്ടാകണമെന്നില്ല.

ലോകത്ത് വ്യാപക നാശം വിതച്ചവന്‍ ഭൗതിക വിദ്യാസന്നനായിരുന്നു. അറിവ് ആത്മാവിന്റെ സമ്പാദ്യമാണ്. എന്നാല്‍ മനുഷ്യര്‍ പണത്തിും മറ്റു സുഖ സൗകര്യങ്ങള്‍ക്കും പിന്നാലെ പായുകയാണ്. അതിവേഗം പണം സമ്പാദിക്കുകയും ലോകത്തെ സുഖ സൗകര്യങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍ അറിവ് പണത്തെ പോലെയല്ലെന്ന് തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രിന്‍സിപ്പാള്‍ സി എം എസ് മുഹമ്മദ് മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് ഫൈസി, എ വി ശംസുദ്ദീന്‍ മുസ്‌ലിയാര്‍ കഴക്കുട്ടം, ഇസ്മായില്‍ ദാരിമി, കെ ഉണ്ണീന്‍കുട്ടി സഖാഫി, ഹംസക്കുട്ടി ബാഖവി, ഹസൈനാര്‍ നദ് വി, ഹഷിം കോയ തങ്ങള്‍, ടി കെ യൂസഫ് ഫൈസി, ഇബ്രാഹിം സഖാഫി, ടി അബ്ദുള്‍ ഖാദര്‍ മുസ് ലിയാര്‍, ഷാഹുല്‍ ഹമീദ് സഅദി, പി പി എസ് കല്ലാംകുഴി, കെ പി എസ് കാരക്കാട്, ഖാസിം സഖാഫി, പി കെ അബ്ദുള്‍ ലത്തീഫ്, ടി സൈതലവി, മനാഫ് വേലിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. എം സി ഉമര്‍ സ്വാഗതവും അബ്ദുള്ള കോയ ദാരിമി നന്ദിയും പറഞ്ഞു.