പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി സൗജന്യ ഏകദിന ക്യംപ് സംഘടിപ്പിക്കുന്നു

Posted on: May 8, 2013 6:00 am | Last updated: May 7, 2013 at 10:10 pm
SHARE

പാലക്കാട്: പഠന വൈകല്യമുള്ള കുട്ടികളുടെ പ്രയാസങ്ങള്‍ കണ്ടെത്തി രക്ഷിതാക്കള്‍ക്ക് പരിഹാര നിര്‍ദേശം നല്‍കുന്നതിനായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് ലോങ്ങ് ലേണിങ്ങ് ആന്റ് എക്‌സെറ്റഷന്‍ വിഭാഗം ഈ മാസം 11ന് രാവിലെ എട്ട് മണിക്ക് മോയന്‍ ഗേള്‍സ് സ്‌കൂളില്‍ വെച്ച് സൗജന്യ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘടാകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് റോട്ടറി ക്ലബ്ബ് മിഡ് ടൗണ്‍, കേരള ഇംഗ്ലീഷ് ലാംഗേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, പാലക്കാട് ഹോമിയോ ഡിപ്പാര്‍ട്ട് മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ബുദ്ധി വൈഭവം ഉണ്ടായിട്ടും മികച്ച പഠന സഹാചര്യങ്ങള്‍ ലഭിച്ചിട്ടും മറ്റ് അസുഖങ്ങളൊന്നുമില്ലാതിരുന്നിട്ടും പഠനകാര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്‍കിയാല്‍ പഠനത്തിലെ പിന്നാക്കാവസ്ഥക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധ്യമാകും. സംസ്ഥാനത്ത് ആദ്യമായി പഠന വൈകല്യത്തിന് വേണ്ടി കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയാണ് പി ഡി ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിങ്ങ് ഡിസ്എബിലിറ്റി എന്ന കോഴ്‌സ് തുടങ്ങിയത്. ഈ കോഴ്‌സിലെ ആദ്യ ബാച്ചിലെ പത്ത് പേരാണ് കുട്ടികള്‍ക്ക് വേണ്ടി വിവിധ ജില്ലകളില്‍ അസസ്‌മെന്റ് ആന്റ് റമഡിയേഷന്‍ നടത്തുന്നത്.
കുട്ടികള്‍ക്ക് പുറമെ രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസും നടത്തും. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9847682119, 9995890319, 9496149537 എന്നി നമ്പറുകളില്‍ ബന്ധപ്പെടണം. പത്രസമ്മേളനത്തില്‍ ക്യാമ്പ് കോ ഓഡിനേറ്റര്‍ പ്രിയ കെ വേണുഗോപാല്‍, ഡോ ഇക് ബാല്‍, ബിജു ടി പങ്കെടുത്തു