പ്രചരണവേദിയില്‍ നിന്ന് വീണ് ഇമ്രാന്‍ ഖാന് ഗുരുതര പരിക്ക്

Posted on: May 7, 2013 8:10 pm | Last updated: May 7, 2013 at 11:42 pm
SHARE

ഇസ്‌ലാമാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസവും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ മേധാവിയുമായ ഇമ്രാന്‍ ഖാന് ഗുരുതര പരുക്ക്. ലഹോറിലെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ സ്റ്റേജില്‍ നിന്ന് വീണ ഇമ്രാന്‍ ഖാന് തലക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അപകടം പറ്റിയ ഉടനെ ഇമ്രാന്‍ ഖാനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. പരുക്കിനെ കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ആശുപത്രി വൃത്തങ്ങളോ പാര്‍ട്ടിയോ സന്നദ്ധമായിട്ടില്ല. അപകടത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here