ഐ.സി.എഫ്. മെമ്പര്‍ഷിപ്പ് ഡേ മെയ് 10ന്

Posted on: May 7, 2013 7:45 pm | Last updated: May 7, 2013 at 7:45 pm
SHARE

കുവൈത്ത്: ”ധര്‍മ പതാകയേന്തുക” എന്ന പ്രമേയവുമായി ഐ.സി.എഫ് നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി മെയ് 10ന് മെമ്പര്‍ഷിപ്പ് ഡേ ആയി ആചരിക്കും. മെമ്പര്‍ഷിപ്പ് പുതുക്കുവാനും ഐ.സി.എഫില്‍ പുതുതായി അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള സജ്ജീകരണങ്ങള്‍ അന്നേ ദിവസം ശാഖാ ആസ്ഥാനങ്ങളില്‍ ഒരുക്കും. ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും സംഘടിപ്പിക്കും.കാമ്പയിന്റെ ഭാഗമായി നാഷനല്‍, സെന്‍ട്രല്‍ തലങ്ങളിലായി അഞ്ചു ശില്‍പ്പശാലകള്‍ നടന്നു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ലയാണ് ശില്‍പ്പശാലകള്‍ക്ക് നേതൃത്വം നല്‍കിയത്.യൂണിറ്റ്, സെന്‍ട്രല്‍ ഇലക്ഷന്‍ ഡയരക്ടറേറ്റുകളുടെ നേതൃത്വത്തില്‍ പുതിയ മുപ്പത് യൂണിറ്റുകളുടെ രൂപീകരണവും കാമ്പയിന്റെ ഭാഗമായി നടന്നു. മെയ് ഏഴിനു നടക്കുന്ന നാഷനല്‍ കമ്മിറ്റി യോഗം കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പുനഃസംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here