സനാവുള്ളയുടെ ബന്ധുക്കള്‍ ഇന്ത്യയിലെത്തി

Posted on: May 7, 2013 6:17 pm | Last updated: May 7, 2013 at 6:21 pm
SHARE

sanavulla relatives

ചണ്ഡീഗഢ്: ജമ്മു ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന പാക് തടവുകാരന്‍ സനാവുള്ളയെ കാണാന്‍ സഹോദരനും ബന്ധുവും ഇന്ത്യയിലെത്തി.

അബോധാവസ്ഥയിലുള്ള സനാവുള്ളയെ പാകിസ്താനിലേക്ക് തിരികെ അയക്കണമെന്ന് ഇന്ത്യാ സര്‍ക്കാറിനോട്്് അപേക്ഷിക്കുമെന്ന് ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചണ്ഡീഗഢിലെ പിജിഐഎം.ഇ.ആര്‍ ആസ്പത്രിയിലുള്ള സനാവുള്ളയെ പാക് ഹൈക്കമ്മീഷണര്‍ സലാം ബഷീര്‍ തിങ്കളാഴ്ച സന്ദര്‍ശിച്ചിരുന്നു. സനവുള്ളയുള്ള നില തിങ്കളാഴ്ച്ച വീണ്ടും വഷളായതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.