എന്‍.എസ്.യു മുംബൈ യൂണിറ്റ് പ്രസിഡന്റ് നഗ്നനൃത്ത വിവാദത്തില്‍

Posted on: May 7, 2013 2:36 pm | Last updated: May 7, 2013 at 5:03 pm
SHARE

nsu presidentമുംബൈ: നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മുംബൈ യൂണിറ്റ് പ്രസിഡന്റ് സൂരജ് സിംഗ് താക്കൂര്‍ നഗ്നനൃത്ത വിവാദത്തില്‍. പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു നേതാവിന്റെ നഗ്നനൃത്തം ചെയ്തത്. സംഭവം വിവാദമായതോടെ താക്കൂറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് സൂരജ് സിംഗിനെ എന്‍.എസ്.യു. മുംബൈ യൂണിറ്റ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തത്.

മുംബൈ കണ്‍ഡിവിലിയില്‍ ഏപ്രില്‍ 14നായിരുന്നു സംഭവം. ഇതിന്റെ വീഡിയോ യൂ ട്യൂബില്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി സൂരജിനെതിരേ നടപടിയെടുത്തത്. സൂരജിന്റെ പരാതിയെ തുടര്‍ന്ന് വീഡിയോ ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.സംഭവത്തില്‍ സുരജിനു പുറമേ രണ്ട്്് പാര്‍ട്ടി നേതാക്കളെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്്.