Connect with us

Kannur

നാറാത്ത് കേസ്: എന്‍ഐഎക്ക് വിടാത്തത് ഒത്തുകളി: കൊടിയേരി

Published

|

Last Updated

കണ്ണുര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രത്തില്‍ നടത്തിയ റെയ്്്ഡില്‍ ആയുധങ്ങള്‍ കണ്ടെത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടാത്തത് സര്‍ക്കാരും തീവ്രവാദി സംഘടനകളും തമ്മിലുള്ള ഒത്തുകളിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കേസിലെ പ്രതികള്‍ക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വിദേശ ബന്ധവും കണ്ടെത്തിയിരുന്നു. എന്നിട്ടും കേസ് എന്‍ഐഎയ്ക്ക് വിടാത്തത് ദുരൂഹമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

Latest