വധശിക്ഷ ഇളവ്: ഭുള്ളറുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

Posted on: May 7, 2013 12:21 pm | Last updated: May 7, 2013 at 12:37 pm
SHARE

ന്യൂഡല്‍ഹി: വധശിക്ഷ ഇളവ് ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍ സിംഗ് ഭുള്ളര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. ദയാഹര്‍ജികളില്‍ രാഷ്ട്രപതിയുടെ തീരുമാനം വൈകുന്നത് വധശിക്ഷ ഇളവ് ചെയ്യാന്‍ കാരണമല്ലെന്നാണ് ഭുള്ളര്‍ ഇതിനുമുമ്പ് സമര്‍പ്പിച്ച് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞത്. ഭുള്ളറുടെ ഹര്‍ജി തള്ളിയ അതേ ബെഞ്ച് തന്നെയാണ് ഹര്‍ജി പരിഗണിക്കുക.

1993 ല്‍ ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.