റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കോള്‍ നിരക്ക് വര്‍ധിപ്പിച്ചു

Posted on: May 7, 2013 9:22 am | Last updated: May 7, 2013 at 9:22 am
SHARE

ന്യുഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മൊബൈല്‍ കോള്‍ റേറ്റ് വര്‍ധിപ്പിച്ചു. 20 മുതല്‍ 30 ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, വയര്‍ലെസ് സിഇഒ ഗൂര്‍ദീപ് സിംഗ് പറഞ്ഞു.

കമ്പനി നടത്തി വന്നിരുന്ന പ്രമോഷണല്‍ ഓഫറുകളില്‍ 65 ശതമാനം വരെ കുറവ് വരുത്തിയതായും കമ്പനി അറിയിച്ചു.

ചെറിയ ഓപ്പറേറ്റര്‍മാര്‍ സേവനം അവസാനിപ്പിക്കുകയും കമ്പനികള്‍ തമ്മിലുള്ള മത്സര സമ്മര്‍ദ്ദം കുറയുകയും ചെയ്തതായും കമ്പനി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.