Connect with us

International

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 42 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഡമാസ്‌കസ്: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 42 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരണ നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ വിശദികരണം നല്‍കിയിട്ടില്ല.

മൂന്നാമത്തെ തവണയാണ് ഇസ്രേല്‍ സിറിയയില്‍ വ്യോമക്രമണം നടത്തുന്നത്. ഇറാനില്‍ നിന്ന് കൊണ്ടു വന്ന മിസൈലുകള്‍ ഹിസ്ബുള്ളയുടെ കൈയില്‍ എത്താതിരിക്കനാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പക്ഷം. ഇസ്രയേലിന്റെ തീക്കളിയാണെന്നു ഇറാന്‍ വിദേശകാര്യ മന്ത്രി അലി അക്ബര്‍ പറഞ്ഞു.

തലസ്ഥാനമായ ഡമാസ്‌കസിനു വടക്കുള്ള ജംരയ സൈനിക ഗവേഷണ കേന്ദ്രം ലക്ഷ്യമാക്കി ശനിയാഴ്ചയും വെള്ളിയാഴ്ചയും ഇസ്രേല്‍ വ്യോമക്രമണം നടത്തിയിരുന്നു. ഗവേഷണകേന്ദ്രത്തിനു സമീപമുള്ള ഒരു ആയുധ ശാലയും ഒരു മിസൈല്‍ ബ്രിഗേഡും റിപ്പബ്ലിക്കന്‍ ഗാര്‍ഡുകളുടെ രണ്ടുബറ്റാലിയനും ആക്രമണത്തിനിരയായിരുന്നു.