മെസിയുടെ വരവില്‍ ബാഴ്‌സക്ക് ജയം

Posted on: May 7, 2013 6:00 am | Last updated: May 7, 2013 at 12:08 am
SHARE

messi-betis_300മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ ബെറ്റിസിനെതിരെ തോല്‍വിയെ തുറിച്ചു നോക്കിയ ബാഴ്‌സലോണ ലയണല്‍ മെസി പകരക്കാരനായെത്തിയതോടെ വിജയശ്രീലാളിതരായി. ആദ്യ പകുതിയില്‍ 2-1ന് ബാഴ്‌സ പിറകിലായപ്പോള്‍, രണ്ടാം പകുതിയില്‍ മെസിയുടെ ഇരട്ടഗോളില്‍ 2-4ന് ബാഴ്‌സ മത്സരം ജയിച്ചു. 34 മത്സരങ്ങളില്‍ 88 പോയിന്റ് സ്വന്തമാക്കിയ ബാഴ്‌സ കിരീടത്തോടടുത്തു. രണ്ടാം സ്ഥാനത്തുള്ള റയല്‍മാഡ്രിഡ് പതിനൊന്ന് പോയിന്റ് പിറകിലാണ്. ഡോര്‍ലന്‍ പാബോണിന്റെ ഗോളില്‍ രണ്ടാം മിനുട്ടില്‍ റയല്‍ ബെറ്റിസ് ലീഡെടുത്തു. ഒമ്പതാം മിനുട്ടില്‍ അലക്‌സിസ് സാഞ്ചസിലൂടെ ബാഴ്‌സ 1-1. 43താം മിനുട്ടില്‍ റുബെന്‍ പെരെസിലൂടെ ബെറ്റിസ് വീണ്ടും മുന്നില്‍. അമ്പത്താറാം മിനുട്ടില്‍ ഡേവിഡ് വിയയുടെ ഗോളില്‍ ബാഴ്‌സ 2-2ന് ഒപ്പം. വിയക്ക് പകരം മെസിയെത്തിയതോടെ ബാഴ്‌സയാകെ മാറി. അറുപതാം മിനുട്ടില്‍ ഫ്രീകിക്കിലൂടെ മെസി ലാ ലിഗ സീസണിലെ നാല്‍പ്പത്തഞ്ചാം ഗോള്‍ നേടിയപ്പോള്‍ ബാഴ്‌സ 3-2ന് മുന്നില്‍. എഴുപത്തൊന്നാം മിനുട്ടില്‍ മെസി ഡബിള്‍ തികച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here