Connect with us

National

ബന്‍സാല്‍ കുടുംബത്തിന്റെ മരുന്ന് കമ്പനി അഞ്ച് വര്‍ഷം കൊണ്ട് നേടിയത്150 കോടി

Published

|

Last Updated

ചണ്ഡീഗഢ്: റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലിന്റെ ഭാര്യ മധുവിന്റെയും മക്കള്‍ അമിത്, മനീഷ് എന്നിവരുടെയും ഉടമസ്ഥതയിലുള്ള മരുന്നു കമ്പനിയുടെ ലാഭം അഞ്ച് വര്‍ഷം കൊണ്ട് 150 കോടി രൂപയായതായി റിപ്പോര്‍ട്ട്. ഇവരുടെ ഉടമസ്ഥതയിലുള്ള തിയോണ്‍ ഫാര്‍മസ്യൂട്ടക്കല്‍സ് 2007ല്‍ ബാലന്‍സ് ഷീറ്റില്‍ പൂജ്യം ടേണ്‍ ഓവറാണ് കാണിച്ചത്. 2012 ല്‍ അത് 152 കോടിയായി വര്‍ധിച്ചു. 2009ല്‍ ആണ് പാര്‍ലിമെന്ററി കാര്യ മന്ത്രയായി ബന്‍സാല്‍ കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. 2012ല്‍ അദ്ദേഹം റെയില്‍വേ മന്ത്രിയായി. 2005ല്‍ സ്ഥാപിച്ച കമ്പനിയുടെ ആസ്ഥാനം ഹിമാചല്‍പ്രദേശിലാണ്.
ചണ്ഡീഗഢിലെ കമ്പനികാര്യ റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 2008 മുതല്‍ തിയോണിന്റെ ലാഭം ക്രമാനുഗതമായി വികസിക്കുകയാണ്. 2008ല്‍ 15.35 കോടി ലാഭം നേടിയത് 2009 ആയപ്പോള്‍ 41 കോടിയായി കുതിച്ചുയര്‍ന്നു. 2010ല്‍ 62 കോടി രൂപയും 2011ല്‍ 105 കോടി രൂപയുമായി ലാഭം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ലാഭം 152 കോടിയിലെത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് രേഖകളിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. 2007ലാണ് അമിതും മനീഷും തിയോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായി ചുമതലയേറ്റത്.
അമിതും മനീഷും കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. മധു ബന്‍സലാണ് ഏറ്റവും കൂടുതല്‍ ഓഹരി കൈവശം വെക്കുന്നത്. 4,06,500 ഓഹരികളാണ് ഇവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്ത് അമിത് ആണ്. 4,02,000 ഓഹരികള്‍. 2010 ല്‍ അമിതിന്റെ ഭാര്യ മോനിക്കയും കമ്പനിയുടെ ഓഹരിയുടമയാണ്.

---- facebook comment plugin here -----

Latest