Connect with us

National

പ്രതിപക്ഷ ബഹളം: ഭക്ഷ്യസുരക്ഷാ ബില്‍ ഇന്നും പാസാക്കാനായില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളം കാരണം ഭക്ഷ്യസുരക്ഷാ ബില്‍ ഇന്നും പാസാക്കാനായില്ല. പ്രധാനമന്ത്രിയുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബില്‍ പാസാക്കാന്‍ കഴിയാതിരുന്നത്.

പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ ഒരു ബില്‍ പോലും പാസാക്കാന്‍ അനുവദിക്കില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു.

പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി ഇന്നും തടസ്സപ്പെട്ടു. രാജ്യസഭ മൂന്ന് മണിക്കും ലോക്‌സഭ മൂന്നരയ്ക്കും ഇന്നത്തേക്ക് പിരിഞ്ഞു. ഭക്ഷ്യസുരക്ഷാ ബില്‍ നാളെ പാസാക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Latest