Connect with us

National

വ്യോമസേനാ മുന്‍ മേധാവിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേനാ മുന്‍ മേധാവിക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണി ലോക്‌സഭയെ അറിയിച്ചു. എഴുതി നല്‍കിയ മറുപടിയില്‍ എസ്.പി ത്യാഗിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

എസ്.പി. ത്യാഗിയും മൂന്ന് ബന്ധുക്കളുമുള്‍പ്പടെ ഒമ്പതുപേര്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ചിലാണ് സിബിഐ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയത്. വിമാനത്താവളങ്ങള്‍വഴി ഇവര്‍ ഇന്ത്യയില്‍നിന്ന് കടക്കുന്നത് തടയാനാണ് നോട്ടീസ്.

കൂടാതെ ത്യാഗിയുടേയും ആരോപണ വിധേയരായ മറ്റ് ഇന്ത്യാക്കാരുടേയും ബാങ്ക് അക്കൗണ്ടുകള്‍ സി.ബി.ഐ മരവിപ്പിച്ചിട്ടുണ്ട്. ത്യാഗിയുടെ അടുത്ത ബന്ധുക്കളായ ജൂലി ത്യാഗി, ദോക്‌സ ത്യാഗി, സന്ദീപ് ത്യാഗി, ഇടപാടുമായി ബന്ധമുണ്ടെന്നു കണ്ട ഐ.ഡി.എസ് ഇന്‍ഫോടെക് എന്ന കമ്പനിയുടെ ചെയര്‍മാന്‍ സതീഷ് ബഗ്രോഡിയ, മാനേജിംഗ് ഡയറക്ടര്‍ പ്രതാപ് അഗര്‍വാള്‍ , മറ്റൊരു കമ്പനിയായ എയ്‌റോമാട്രിക്‌സിന്റെ സി.ഇ.ഒ പ്രവീണ്‍ ബക്ഷി, നിയമോപദേഷ്ടാവ് ഗൗതം ഖൈതാന്‍ എന്നിവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

 

Latest