മുംബൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് ബോംബ് ഭീഷണി

Posted on: May 6, 2013 3:55 pm | Last updated: May 6, 2013 at 3:55 pm
SHARE

മുംബൈ: മുംബൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ബോംബ് ഭീഷണി. അമേരിക്കന്‍ കോണ്‍സുലേറ്റിനും കല്‍ക്കത്തയിലെ അമേരിക്കന്‍ കേന്ദ്രത്തിനും ലഭിച്ച ഊമ കത്തിലാണ് വരുന്ന ജൂലായ് 21ന് സ്‌ഫോടനം നടത്തുമെന്ന ഭീഷണി.

വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡാണ് ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് മുംബൈ പോലീസിന് കൈമാറിയിരിക്കുന്നത്. ഒരു പേജില്‍ എഴുതിയിരിക്കുന്ന ഊമക്കത്തിന്റെ മുകള്‍ ഭാഗത്ത് അല്‍ ജിഹാദ് എന്നെഴുതിയിട്ടുണ്ട്.

അല്‍-ജിഹാദ് ഗ്രൂപ്പിനെ കുറിച്ച് അറിവൊന്നുമില്ലെന്നും സംഭവം ഗൗരവമായി കാണുമെന്നും ഇന്റലിജന്‍സ് അറിയിച്ചു.