നികുതി വെട്ടിച്ച് കടത്തിയ കോടികളുടെ ഉല്‍പന്നങ്ങള്‍ പിടിച്ചു

Posted on: May 6, 2013 3:40 pm | Last updated: May 6, 2013 at 3:40 pm
SHARE

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദേശിയ പാതയില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന കോടികള്‍ വിലമതിയ്ക്കുന്ന ഉത്പന്നങ്ങള്‍ വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

ഗള്‍ഫില്‍ നിന്ന് മുംബൈ എയര്‍പോര്‍ട്ട് വഴിയാണ് സാധനങ്ങള്‍ കേരളത്തിലേക്ക് കടത്തിയത്. ഇതിനായി സമര്‍പ്പിച്ച രേഖകളെല്ലാം വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

മലപ്പുറത്തെ ഒരു കാര്‍ഗോ എന്‍ജന്‍സിയുടെ പേരിലാണ് ഉത്പന്നങ്ങള്‍ എത്തിച്ചിട്ടുള്ളത്. പിടിച്ചെടുത്തവയില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here