Connect with us

International

സൊമാലിയന്‍ തലസ്ഥാനത്ത് കനത്ത സ്‌ഫോടനം; 13 മരണം

Published

|

Last Updated

മൊഗാദിശു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവില്‍ കനത്ത സ്‌ഫോടനം. 13 പേര്‍ കൊല്ലപ്പെട്ടു. സൊമാലിയന്‍ സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രതിനിധിയെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. സൊമാലിയന്‍ ആഭ്യന്തരമന്ത്രിയുടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഖത്തര്‍ പ്രതിനിധി സ്‌ഫോടനത്തില്‍ നിന്ന് പരുക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണത്തിന് പിന്നില്‍ അല്‍ഖാഇദയുമായി ബന്ധമുള്ള അല്‍ ശബാബ് സംഘങ്ങളാണെന്ന് സര്‍ക്കാര്‍ വക്താക്കള്‍ ആരോപിച്ചു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം മൊഗാദിശുവിലെ കോടതിയിലുണ്ടായ സ്‌ഫോടനത്തിന് ശേഷം നഗരത്തിലെ സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കിയിരുന്നു. നഗരത്തിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തിലേക്കുള്ള വിലക്കുകള്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് കനത്ത സ്‌ഫോടനം അരങ്ങേറിയത്. കഴിഞ്ഞ മാസം കോടതിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ശബാബ് ഏറ്റെടുത്തിരുന്നു.