പതിനാറ് വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്

Posted on: May 6, 2013 2:13 pm | Last updated: May 6, 2013 at 2:13 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനാറ് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഈ മാസം ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കും.
ആലപ്പുഴ: ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചെറിയനാട്, ചേര്‍ത്തല തെക്ക് ഗ്രാമ പഞ്ചായത്തിലെ തൃപ്പൂരക്കുളം, പുറക്കാട്ടെ പഞ്ചായത്താഫീസ്, ചെറിയനാട്ടെ ഞാഞ്ഞുക്കാട്, ഇടുക്കി: മരിയാപുരത്തെ മിനി ഡാം, എറണാകുളം: ചേന്ദമംഗലത്തെ മനക്കോടം, കുട്ടമ്പുഴയിലെ പിണവൂര്‍ക്കുടി, തൃശൂര്‍: പാഞ്ഞാളിലെ പൈങ്കുളം സെന്റര്‍, എടത്തിരുത്തിയിലെ ചെന്ദ്രാപ്പിന്നി നോര്‍ത്ത്, കയ്പമംഗലത്ത് പഞ്ചായത്താഫീസ്, ചേര്‍പ്പിലെ ചെവ്വൂര്‍ ഈസ്റ്റ്, ആതിരപ്പിള്ളിയിലെ വെട്ടിക്കുഴി, പാലക്കാട്: കൊടുമ്പിലെ മിഥുനംപ്പള്ളം, മലപ്പുറം: മുന്നിയൂരിലെ പടിക്കല്‍ സൗത്ത്, കോഴിക്കോട് : കടലുണ്ടിയിലെ ഹൈസ്‌കൂള്‍, കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ ആനേനിമെട്ട എന്നിവയാണ് വാര്‍ഡുകള്‍.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യമായി പരീക്ഷണാര്‍ഥം ചെങ്ങന്നൂര്‍ ബ്ലോക്കിലെ ചെറിയനാട് വാര്‍ഡിലും, ചെറിയാട് ഗ്രാമ പഞ്ചായത്തിലെ ഞാഞ്ഞുക്കാടും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിച്ചാകും പോളിംഗ്. ഇവിടെ വോട്ടര്‍മാരുടെ വിരലില്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേനയുപയോഗിച്ചാകും അടയാളമിടുക. വോട്ടെണ്ണല്‍ എട്ടിന് നടക്കും.