Connect with us

Ongoing News

സര്‍ക്കാരിനെതിരെ സി ബി ഐയുടെ സത്യവാങ്മൂലം

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയില്‍ സര്‍ക്കാറിനെതിരെ സി ബി ഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ നിയമമന്ത്രി നേരിട്ട് ഇടപെട്ടു എന്ന് സി ബി ഐ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. റിപ്പോര്‍ട്ടില്‍ നിന്ന് നീക്കിയ ഭാഗം പ്രധാനമന്ത്രിയുടെ ഓഫീസിന് എതിരെയുള്ളതാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
റിപ്പോര്‍ട്ടിലെ കല്‍ക്കരിമന്ത്രാലയത്തിനെതിരായ പരാമര്‍ശങ്ങളും നീക്കി. റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും അറ്റോര്‍ണിജനറലിന്റെയും നിര്‍ദ്ദേശപ്രകാരമെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന ഹരന്‍ പി റാവല്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതില്‍ സിബിഐ മാപ്പ് ചോദിച്ചു.

കല്‍ക്കരിപ്പാടം അഴിമതി കേസ് അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രനിയമ മന്ത്രി അശ്വിനികുമാര്‍ സിബിഐ ഡയറക്ടറെ വിളിച്ചുവരുത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

---- facebook comment plugin here -----

Latest