ടി പി വധം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ എം പി കോടതിയിലേക്ക്

Posted on: May 6, 2013 11:35 am | Last updated: May 6, 2013 at 11:35 am
SHARE

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നതതല ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആര്‍.എം.പി കോടതിയെ സമീപിക്കും. കാര്യക്ഷമമായാണ് കേസ് പോലീസ് അന്വേഷിച്ചതെങ്കിലും കേസിലെ ഉന്നതരെ പുറത്തുകൊണ്ടുവരാന്‍ ഇതിനായില്ല എന്ന് കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിച്ചിരുന്നെങ്കിലും തീരുമാനമുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും രമ പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് ഇപ്പോള്‍ നടക്കുന്ന വിചാരണ നടപടികളെ ബാധിക്കുമോ എന്നറിയാന്‍ ആര്‍.എം.പി നിയമോപദേശം തേടും.

LEAVE A REPLY

Please enter your comment!
Please enter your name here