കല്‍ക്കരിപ്പാടം: സി ബി ഐ ഇന്ന് സത്യവാങ്മൂലം നല്‍കും

Posted on: May 6, 2013 9:51 am | Last updated: May 6, 2013 at 9:51 am
SHARE

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി ബി ഐ റിപ്പോര്‍ട്ട് നിയമമന്ത്രി ഇടപെട്ട് തിരുത്തിയെന്ന ആരോപണത്തില്‍ സി ബി ഐ ഇന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. നിയമമന്ത്രി അശ്വിനികുമാറും അഡ്വക്കേറ്റ് ജനറല്‍ ജി ഇ വഹന്‍വതിയും റിപ്പോര്‍ട്ട് തിരുത്തി എന്നുതന്നെയായിരിക്കും സി ബി ഐ സത്യവാങ്മൂലം നല്‍കുക.
കാര്യമായ തിരുത്തല്‍ റിപ്പോര്‍ട്ടില്‍ വന്നിട്ടില്ലെന്ന് സി ബി ഐ ഡയറക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here