Connect with us

Palakkad

എല്‍പിജി ഉപഭോക്താക്കള്‍ ആധാര്‍, ബേങ്ക് അക്കൗണ്ട് നമ്പറുകള്‍ ഉടന്‍ സമര്‍പ്പിക്കണം

Published

|

Last Updated

പാലക്കാട്: നിലവിലുള്ള എല്‍പിജി ഉപഭോക്താക്കളില്‍ ആധാര്‍ കാര്‍ഡ് നമ്പറും ബേങ്ക് അക്കൗണ്ട് നമ്പറും ഏജന്‍സിക്ക് നല്‍കിയിട്ടില്ലാത്തവര്‍ ഉടന്‍ സമര്‍പ്പിക്കണം. ആധാര്‍ കാര്‍ഡ് നമ്പര്‍ ബേങ്കിലും സമര്‍പ്പിക്കണം. ഇതിനായി ആധാര്‍കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയില്‍ ബേങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച്, മൊബൈല്‍ നമ്പര്‍, എല്‍പിജി, കണ്‍സ്യൂമര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ഒരു കോപ്പി ബേങ്ക് ബ്രാഞ്ചിലും ഒന്ന് ഗ്യാസ് ഏജന്‍സിക്കും സമര്‍പ്പിക്കണം. ബേങ്കുകാര്‍ എട്ടു മുതല്‍ രേഖ സ്വീകരിക്കും. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ കാര്‍ഡ് റജിസ്‌ട്രേഷന്‍ സമയത്ത് ലഭിച്ച രസീതിന്റെ കോപ്പി സമര്‍പ്പിച്ചാലും മതി. കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യം ഗുണഭോക്താവിന് നേരിട്ട് ബേങ്ക് അക്കൗണ്ടില്‍ എത്തിക്കുന്നതിന് ആരംഭിച്ചിട്ടുള്ള ഡിബിടി പദ്ധതിയുടെ അവലോകന യോഗത്തില്‍ എഡിഎം കെ വി വാസുദേവന്‍ അധ്യക്ഷത വഹിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ക്ക് പുറമെ ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും ആധാര്‍ റജിസ്‌ട്രേഷനുള്ള സൗകര്യം എട്ടു മുതല്‍ ആരംഭിക്കും.വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ബേങ്ക് വഴിയായിരിക്കും. എല്‍പിജി ഉപഭോക്താക്കളുടെ സബ്‌സിഡി ഒക്‌ടോബര്‍ മുതല്‍ ബേങ്കിലൂടെ ലഭിക്കും. ആധാര്‍ ആനുകൂല്യ വിതരണ പദ്ധതി ശൃംഖലയില്‍ അംഗമായിട്ടുള്ള ഗ്രാമീണ-വാണിജ്യ ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ സേവിങ്‌സ് ബേങ്ക് അക്കൗണ്ട് തുടങ്ങി ആധാര്‍ നമ്പര്‍, ബേങ്ക് അക്കൗണ്ട് നമ്പറില്‍ സംയോജിപ്പിക്കുന്നവര്‍ക്കേ ജൂലൈ ഒന്നു മുതല്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഒക്‌ടോബര്‍ ഒന്നു മുതല്‍ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ. സമയബന്ധിതമായി ഗുണഭോക്താക്കളായ വിദ്യാര്‍ഥികളുടെ ബേങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും ഗുണഭോക്തൃ പട്ടിക തയാറാക്കുന്നതിനും ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള കോളജുകളിലെ പ്രധാനാധ്യാപകരുടെയും വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും വിദ്യാഭ്യാസ ഉപ ഓഫിസര്‍മാരുടെയും യോഗം ഏഴിനു ഉച്ചയ്ക്ക് രണ്ടിനു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ചേരും.റയമേുു.ഴീ്.ശി എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് റജിസ്‌ട്രേഷന്‍ കഴിഞ്ഞവര്‍ക്ക് ആധാറിന്റെ വിശദാംശങ്ങള്‍ അറിയാം. ംംം.ശിറമില.രീ.ശി, ംംം.ലയവമൃമഴേമ.െരീാ, ംംം.വശിറൗേെമിുലൃേീഹലൗാ.രീാഎന്ന വെബ് സൈറ്റുകളില്‍ യഥാക്രമം ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ എല്‍പിജി ഉപഭോക്താക്കള്‍ക്കും റജിസ്‌ട്രേഷന്‍ വിവരം അറിയാം. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ആര്‍ രാജഗോപാലന്‍, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ വി എസ് മുഹമ്മദ് ഇബ്രാഹിം, ഡിഡിഇ എ ഗീത, എണ്ണകമ്പനി പ്രതിനിധികള്‍, ബാങ്ക് മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Latest