ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷികം: സ്മൃതിയാത്ര ഇന്ന്‌

Posted on: May 6, 2013 7:57 am | Last updated: May 6, 2013 at 7:57 am
SHARE

കൊളത്തൂര്‍: മര്‍കസുതസ്‌കിയത്തില്‍ ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്മൃതിയാത്ര ഇന്ന് ഉച്ചക്ക് രണ്ടിന് ഇര്‍ശാദിയ്യയില്‍ നിന്ന് ആരംഭിക്കും.
മേഖല പരിധിയില്‍ പെട്ട മണ്‍മറഞ്ഞ പ്രാസ്ഥാനിക നേതാക്കള്‍, സ്ഥാപനത്തിന്റെ കഴിഞ്ഞകാല നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഖബറിടങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപകരില്‍ പെട്ട പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സമസ്ത മുബല്ലിഗായിരുന്ന എ സി എസ് ബീരാന്‍ മുസ്‌ലിയാര്‍, വെങ്ങാട് മമ്മദ് മുസ്‌ലിയാര്‍, കൊളത്തൂര്‍ ശുഹദാ മഖാം, മുഞ്ഞക്കല്‍ മഖാം, തിരൂര്‍ക്കാട് സാദാത്ത് മഖാം, കുരുവമ്പലത്തെ തോട്ടോളി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കൊളത്തൂര്‍ ടി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങി ഇരുപത് പ്രദേശങ്ങളിലെ ഖബറിടങ്ങളില്‍ സിയാറത്ത് നടത്തും.
വൈകീട്ട് ഏഴിന് പുത്തനങ്ങാടി ശുഹദാ മഖാമില്‍ സമാപിക്കും. സയ്യിദ് ഹിബത്തുല്ല തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ എടയൂര്‍, അലവി സഖാഫി കൊളത്തൂര്‍, പി എസ് കെ ദാരിമി എടയൂര്‍, എ സി ഇബ്‌റാഹീം മുസ്‌ലിയാര്‍, എം പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.