Connect with us

Malappuram

മണ്ഡലം തലത്തില്‍ ഹജ്ജ് ക്ലാസുകള്‍ക്ക് തുടക്കമായി

Published

|

Last Updated

വേങ്ങര: ഹജ്ജ് കമ്മിറ്റിയുടെ മണ്ഡലം തല ക്ലാസുകള്‍ക്ക് തുടക്കമായി. ഇതാദ്യമായാണ് സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം തലത്തില്‍ തന്നെ ഹജ്ജ് ക്ലാസുകള്‍ നടത്തി സൗകര്യമൊരുക്കുന്നത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മണ്ഡലങ്ങളിലാണ് മണ്ഡലംതലത്തില്‍ ക്ലാസുകള്‍ നടത്തുന്നത്. മറ്റു ജില്ലകളില്‍ ഹജ്ജിന് അവസരം ലഭിച്ചവരുടെ എണ്ണത്തിനനുസരിച്ചാണ് ക്ലാസുകളുടെ കേന്ദ്രങ്ങളുടെ എണ്ണം പരിഗണിക്കുന്നത്. ആകെ 8245 പേര്‍ക്കാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ളവരാണ്. ഓരോ മണ്ഡലത്തിലും ഓരോ ചീഫ് ട്രൈനര്‍മാരെയും കൂടാതെ ട്രൈനര്‍മാരെയും ഹജ്ജ് സംബന്ധമായ കാര്യങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി നിയോഗിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് മണ്ഡലം തലത്തില്‍ ഹജ്ജ് ക്ലാസുകള്‍ നടത്തുന്നത്. ആദ്യഘട്ട ക്ലാസുകളാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഹജ്ജ് കമ്മിറ്റിയുടെ പുതിയ സംവിധാനം ഹാജിമാര്‍ക്ക് സംശയ നിവാരണത്തിനും സഹായത്തിനും ഏറെ ഉപയോഗപ്രദമാകും. മലപ്പുറം ജില്ലയിലെ മലപ്പുറം, വേങ്ങര മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള ക്ലാസ് ഇന്നലെ നടന്നു. തിരൂര്‍, കോട്ടക്കല്‍, നിലമ്പൂര്‍, വണ്ടൂര്‍, താനൂര്‍, തിരൂരങ്ങാടി മണ്ഡലങ്ങളിലെ ക്ലാസുകള്‍ ഇന്ന് നടക്കും.

---- facebook comment plugin here -----

Latest