ചാംമ്പ്യന്‍സ് ലീഗ്‌; വിന്‍ഡീസിനെ ബ്രാവോ നയിക്കും

Posted on: May 6, 2013 7:43 am | Last updated: May 6, 2013 at 7:44 am
SHARE

ആന്റിഗ്വ: ചാമ്പ്യന്‍ ട്രോഫിക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ ആള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ നയിക്കും. നിലവിലെ നായകന്‍ ഡാരന്‍ സമ്മിയെ തത്സ്ഥാനത്തു നിന്ന് മാറ്റിയാണ് ബ്രാവോയെ ചുമതല ഏല്‍പ്പിക്കുന്നത്. അതേസമയം ടെസ്റ്റിലും ടി20യിലും സമ്മി നായകനായി തുടരും. വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിനാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. രാംനരേഷ് സര്‍വനും ഡെവോണ്‍ സ്മിത്തും ടീമിലേക്ക് മടങ്ങിയെത്തി. ക്രിസ് ഗെയില്‍, മര്‍ലോണ്‍ സാമുവല്‍സ്, കെമര്‍ റോച്ച്, പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍, ഡാരെന്‍ ബ്രാവോ തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്.
2010ല്‍ വിന്‍ഡീസ് ടീമിന്റെ നായക സ്ഥാനത്തെത്തിയ സമ്മിയുടെ കീഴില്‍ വിന്‍ഡീസ് ടി20 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റിലും ടി20യിലും ടീം മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഏകദിന പരമ്പരകളില്‍ മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. സിംബാബ്‌വെ, ബംഗ്ലാദേശ് അടക്കമുള്ള ടീമുകളോട് മൂന്ന് പരമ്പരകള്‍ മാത്രമാണ് വിന്‍ഡീസിന് സമ്മിയുടെ നേതൃത്വത്തില്‍ നേടാന്‍ കഴിഞ്ഞത്. ഏകദിനത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യമിട്ടാണ് സമ്മിക്ക് പകരം പുതിയ നേതൃത്വമെന്ന നിലയില്‍ ബ്രാവോയെ കൊണ്ടു വരുന്നതെന്ന് സെലക്ഷന്‍ ചെയര്‍മാന്‍ ക്ലയ്ഡ് ബട്ട്‌സ് വ്യക്തമാക്കി. പരിചയ സമ്പന്നനായ ബ്രാവോ ടീമിനെ നയിക്കാന്‍ കെല്പുള്ള കളിക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്വെയ്ന്‍ ബ്രാവോ (നായകന്‍), ദിനേശ് രാംദിന്‍ (ഉപ നായകന്‍), ഡാരന്‍ സമ്മി, രാംനരേഷ് സര്‍വന്‍, ഡെവോണ്‍ സ്മിത്ത്, ക്രിസ് ഗെയില്‍, മര്‍ലോണ്‍ സാമുവല്‍സ്, കെമര്‍ റോച്ച്, പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍, ഡാരെന്‍ ബ്രാവോ, ടിനോ ബെസ്റ്റ്, ജേണ്‍സണ്‍ ചാള്‍സ്, ജാസന്‍ ഹോള്‍ഡര്‍, രവി രാംപോള്‍,