പി സി ചാക്കോ കോണ്‍ഗ്രസ് വക്താവ്

Posted on: May 5, 2013 10:22 am | Last updated: May 6, 2013 at 1:23 am
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് റശീദ് ആല്‍വിയെ മാറ്റി. പി സി ചാക്കോ ഉള്‍പ്പെടെ നേരത്തെയുണ്ടായിരുന്ന മൂന്ന് പേരെ ഉള്‍പ്പെടുത്തി എട്ടംഗ വക്താക്കളെ എ ഐ സി സി നിയമിച്ചു. രാജ് ബബ്ബര്‍, ശക്കീല്‍ അഹ്മദ്, മോഹന്‍ പ്രകാശ്, മീം അഫ്‌സല്‍, ഭക്ത ചരണ്‍ ദാസ് എന്നിവരാണ് പുതുതായി ഉള്‍പ്പെട്ടവര്‍. ചാക്കോവിനെ കൂടാതെ രേണുകാ ചൗധരി, സന്ദീപ് ദീക്ഷിത് എന്നിവരാണ് മറ്റ് കോണ്‍ഗ്രസ് വക്താക്കള്‍. നിയമനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചതായി എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ദനന്‍ ദ്വിവേദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here