യുവാക്കളെ പീഡിപ്പിച്ചെന്ന് പരാതി; ബ്രിട്ടീഷ് ഡെപ്യൂട്ടി സ്പീക്കര്‍ അറസ്റ്റില്‍

Posted on: May 5, 2013 10:10 pm | Last updated: May 5, 2013 at 10:10 pm
SHARE

nigel-3_2554628bലണ്ടന്‍ : ബ്രിട്ടീഷ് പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ നിഗല്‍ ഇവാന്‍സ് രണ്ട് പുരുഷന്‍മാരെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റില്‍. 2009 ജൂലായ് മാസത്തിലും ഈ വര്‍ഷം മാര്‍ച്ചിലും ഇവാന്‍സ് തങ്ങളെ പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ട് യുവാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ലങ്കാഷെയറിലെ വീട്ടില്‍ നിന്നാണ് ഇവാന്‍സിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ഇവാന്‍സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നിഗല്‍ ഇവാന്‍സ് മാധ്യമങ്ങളോട് പ്രതികരിച്ചു.