ബന്‍സലും അശ്വിനികുമാറും രാജിവെക്കേണ്ടതില്ല: കോണ്‍ഗ്രസ്

Posted on: May 5, 2013 9:29 pm | Last updated: May 5, 2013 at 9:29 pm
SHARE

ന്യൂഡല്‍ഹി: ആരോപണ വിധേയരായ കേന്ദ്ര മന്ത്രിമാരായ അശ്വിനി കുമാറും പവന്‍ കുമാര്‍ ബന്‍സലും ഉടന്‍ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മറ്റി തീരുമാനിച്ചു. അശ്വിനികുമാറിനെതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. റയില്‍ കൈക്കൂലി കേസില്‍ പവന്‍കുമാര്‍ ബന്‍സലിനെതിരായ അന്വേഷണം നടന്നുകൊണ്ടിരിക്കുയാണ്. അതുകൊണ്ടുതന്നെ ഇതില്‍ രണ്ടിലും ഇപ്പോള്‍ പാര്‍ട്ടി നടപടി ആവശ്യമില്ലെന്ന് കോര്‍ കമ്മിറ്റി തീരുമാനിച്ചു. കേന്ദ്രമന്ത്രി മനീഷ് തിവാരിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയിലാണ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. യോഗം മൂന്നു മണിക്കൂറോളം നീണ്ടു നിന്നു.

റയില്‍വേ കൈക്കൂലിക്കേസിലാണ് ബന്‍സല്‍ രാജിസന്നദ്ധത അറിയിച്ചത്. പ്രതിപക്ഷവും ബന്‍സലിന്റെ രാജിക്കാണ് ആവശ്യമുന്നയിച്ചത്. എന്നാല്‍
അഴിമതിയില്‍ പങ്കില്ലെന്നും അനന്തരവന്റെ ഇടപാടുകളില്‍ തനിക്ക് ബന്ധമില്ലെന്നും ബന്‍സല്‍ വിശദീകരണം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here