ചെന്നൈക്ക് സൂപ്പര്‍ തോല്‍വി

Posted on: May 5, 2013 8:22 pm | Last updated: May 5, 2013 at 8:23 pm
SHARE
mitchel
മാന്‍ ഓഫ് ദി മാച്ചായ മിച്ചല്‍ ജോണ്‍സണ്‍

മുംബൈ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 60 റണ്‍സിന്റെ ഉജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ചെന്നൈക്ക് 140 റണ്‍സിന്റെ വിജയലക്ഷ്യം വെച്ചു. എന്നാല്‍ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ വെറും 79 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ചെന്നൈയുടെ മുന്നുപേര്‍ റണ്ണെടുക്കാതെ കൂടാരം കയറി. ചെന്നൈയുടെ മാനം കാത്ത് മൈക്ക ഹസി 22ഉം ജഡേജ 20ഉം റണ്‍സെടുത്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച കളി കാഴ്ച്ചവെക്കാറുള്ള ക്യാപ്റ്റന്‍ ധോണി 10 റണ്‍സിന് പുറത്തായി. ഒരോവറില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ ജോണ്‍സനാണ് ചെന്നൈയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. ഓജ മൂന്നും മലിംഗ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഒരോവറില്‍ മൂന്നു തവണ മൈക്ക് ഹസിയെ ഔട്ടാക്കാന്‍ ലഭിച്ച അവസരം പൊള്ളാര്‍ഡ് നഷ്ടപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തിലാണ് 139 റണ്‍സെടുത്തത്. രോഹിത് ശര്‍മ പുറത്താകാതെ 39 റണ്‍സ് നേടി.

ഡാരന്‍ സ്മിത്ത് 22 ഉം ദിനേശ് കാര്‍ത്തിക് 23 ഉം ഹര്‍ഭജന്‍ സിംഗ് 25 റണ്‍സും നേടി.ചെന്നൈയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സനാണ് മാന്‍ ഓഫ് ദി മാച്ച്.