ഹരിയാനയില്‍ മൂന്ന് കുട്ടികളെ കൊന്ന അയല്‍ക്കാരന് വധശിക്ഷ

Posted on: May 5, 2013 7:34 pm | Last updated: May 5, 2013 at 7:34 pm
SHARE

ബിലാസ്പൂര്‍: ഹരിയാനയിലെ രത്‌നപൂരില്‍ അയല്‍വാസികളായ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയയാള്‍ക്ക് വധശിക്ഷ. സെഷന്‍സ് കോടതി ജഡ്ജി നീറ്റ യാദവാണ് പ്രതി സൂര്യവാന്‍ഷിക്ക് വധശിക്ഷ വിധിച്ചത്. വിജയ് (8), അജയ് (6), സാക്ഷി (4) എന്നിവരെയാണ് 2011 ഫെബ്രുവരിയില്‍ സൂര്യവാന്‍ഷി കൊന്നത്. തട്ടിക്കൊണ്ടുപോയി കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പടുത്തുകയായിരുന്നു.