Connect with us

Gulf

ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ തിരക്ക്‌

Published

|

Last Updated

ഷാര്‍ജ: വ്യാപാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. അവധിക്കാലം ചെലവഴിക്കാന്‍ യു എ ഇയിലെത്തിയവരാണ് ഉപഭോക്താക്കളിലേറെയും. കേരളത്തില്‍ നിന്നുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകളാണ് അവധിക്കാലം ചെലവഴിക്കാന്‍ എത്തിയിട്ടുള്ളത്. കുടുംബസമേതമാണ് പലരും എത്തിയത്.

ഓരോ ദിനങ്ങള്‍ പിന്നിടുന്തോറും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും മറ്റും സന്ദര്‍ശകരുടെ തിരക്ക് ഏറിവരികയാണ്. ചിലയിടങ്ങളില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത അവസ്ഥ. ഷാര്‍ജയില്‍ പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങളായ സഹാറ സെന്റര്‍, സിറ്റി സെന്റര്‍, ലുലു സെന്റര്‍, റോള മാള്‍, കെ എം ട്രേഡിംഗ് എന്നിവിടങ്ങളിലാണ് ജനത്തിരക്ക് ഏറെയുള്ളത്.
അതേസമയം വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച വേനല്‍ക്കാല ഓഫറുകള്‍ ജനങ്ങള്‍ക്ക് അനുഗ്രഹമായി. റസ്‌റ്റോറന്റുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, ഫുട്‌വെയറുകള്‍, പഴം പച്ചക്കറി വിഭവങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും വിലക്കിഴിവുണ്ട്. സ്വര്‍ണ വില ഇടിഞ്ഞതും നാട്ടില്‍ പോകുന്നവര്‍ക്കും ഹൃസ്വകാല സന്ദര്‍ശനത്തിനെത്തിയവര്‍ക്കും ഗുണം ചെയ്തു. ജ്വല്ലറികളില്‍ തിരക്ക് പ്രകടമായിരുന്നു.
എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വ്യാപാരം വേണ്ടത്ര ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. റോളയിലെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം വ്യാപാരം സാധാരണ പോലെയായിരുന്നു. അവധി ദിനങ്ങളില്‍ മാത്രമാണ് കുറച്ചെങ്കിലും കച്ചവടം നടക്കുന്നത്.

Latest