Connect with us

Gulf

'സേട്ടുവിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രസക്തി വര്‍ധിച്ചു'

Published

|

Last Updated

ദുബൈ: നിരപരാധികളുടെ മേല്‍ യു എ പി എ എന്ന കരിനിയമം ചുമത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യാന്‍ രാജ്യത്തെ ഒരൊറ്റ എം പി പോലും തയാറാവാത്ത വര്‍ത്തമാനകാലത്ത് പരേതനായ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ അഭാവം ജനം ശരിക്കും തിരിച്ചരിഞ്ഞിരിക്കുകയാണെന്ന് ദുബൈ ഐ എം സി സി സംഘടിപ്പിച്ച സേട്ടു സാഹിബിന്റെ എട്ടാം ചരമ വാര്‍ഷിക യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായെപ്പെട്ടു.
നീതി നിഷേധിക്കപ്പെട്ടു ജയിലറകളില്‍ ക്രൂര പീഡനത്തിനിരയാവുന്ന നിരപരാധികള്‍ക്ക് വേണ്ടിയും ഭരണകൂട അഴിമതിക്കെതിരായും ശബ്ദിക്കുവാന്‍ മുസ്‌ലിം സമുദായം പാര്‍ലിമെന്റിലേക്ക് അയക്കപ്പെട്ടവര്‍ പോലും ഭരണകൂടങ്ങള്‍ക്ക് സ്തുതി പാടുന്ന ദയനീയ കാഴ്ചയാണ് ജനം ദര്‍ശിക്കുന്നത്.
ഈ അവസ്ഥയില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ധീരമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. താഹിര്‍ കൊമ്മോത്ത് അധ്യക്ഷത വഹിച്ചു. നസീര്‍ പാനൂര്‍ സംസാരിച്ചു. ടി മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. ടി സി എ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.
യു എ ഇ. ഐ എം സി സി പ്രസിഡന്റ് ടി എസ് അബ്ദുല്‍ ഗഫൂര്‍ ഹാജി, നൗഷാദ് തിരുനാവായ, എസ് എം ബശീര്‍, അഹമ്മദ് മൗലവി, സി എച്ച് അബൂബക്കര്‍ ഹാജി, രാജന്‍ കൊളാവിപാലം, ഖാന്‍ പാറയില്‍, ശമീം വേക്കല്‍, ശൗക്കത്ത് പൂച്ചക്കാട്, മുസ്തു ഏരിയാല്‍, റഹ്മത്തുല്ല അത്തോളി, കമാല്‍ റഫീക്ക് സംസാരിച്ചു.

Latest