ഐ സി എഫ് മെമ്പര്‍ഷിപ്പ് ഡേ മെയ് പത്തിന്

Posted on: May 5, 2013 7:11 pm | Last updated: May 5, 2013 at 7:11 pm
SHARE

കുവൈത്ത് സിറ്റി: ധര്‍മ പതാകയേന്തുക എന്ന പ്രമേയവുമായി ഐ സി എഫ് നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി മെയ് പത്തിന് മെമ്പര്‍ഷിപ്പ് ഡേ ആചരിക്കും. ഇതിനോടനുബന്ധിച്ച് ബോധവത്കരണവും ലഘുലേഘാ വിതരണവും സംഘടിപ്പിക്കും. കാമ്പയിന്റെ ഭാഗമായി അഞ്ചു ശില്പശാലകള്‍ നടന്നു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ അലി അബ്ദുല്ല ശില്പശാലകള്‍ക്ക് നേതൃത്വം നല്‍കി. മെയ് ഏഴിന് ചേരുന്ന നാഷണല്‍ കമ്മിറ്റി യോഗം കാമ്പയിന്‍ പ്രവര്‍ത്തനം വിലയിരുത്തുകയും പുനഃസംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.