മെട്രിക്കസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: May 5, 2013 7:00 pm | Last updated: May 5, 2013 at 7:12 pm
SHARE

ദോഹ: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് മെട്രിക്കസ് മീഡിയ സംഘടിപ്പിച്ച ദി പേള്‍ 2013 അവാര്‍ഡ് സമ്മാനിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തിയെ ഗായകന്‍ യേശുദാസും ഒ എന്‍ വി കുറുപ്പിനെ നടന്‍ മമ്മൂട്ടിയും പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് നടന്ന താരനിശയില്‍ പ്രമുഖ നടന്‍മാരെല്ലാം പങ്കെടുത്തിരുന്നു. മന്ത്രി ഡോ. എം കെ മുനീറും പരിപാടിയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here