Connect with us

National

കടല്‍ക്കൊലക്കേസില്‍ സുവ നിയമം: തീരുമാനം നാളെ

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ കടലിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സുവ നിയമം ചുമത്തുന്നതുമായി ബന്ധപ്പെട്ട് എന്‍ ഐ എ നാളെ തീരുമാനമെടുക്കും. നിയമം ചുമത്തുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കെ നാളെ ചേരുന്ന എന്‍ ഐ എയുടെ യോഗത്തിലാണ് ഇത് സ്ബന്ധിച്ച തീരുമാനമുണ്ടാകുക. എന്‍ ഐ എ ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ യോഗത്തില്‍ അധ്യക്ഷത വഹിക്കും.

പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കാവുന്ന സുവ നിയമം ഒഴിവാക്കാന്‍ സാധിക്കില്ലെന്നതാണ് എന്‍ ഐ എയുടെ നിലപാട്. സുവാ നിയമത്തിന്റെ മൂന്നാം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണ് നിലവില്‍ എന്‍ ഐ എ കേസെടുത്തിരിക്കുന്നത്.
അതേസമയം നാവികര്‍ക്ക് വധശിക്ഷ ഒഴിവാക്കുമെന്ന ഇന്ത്യ ഇറ്റലിക്ക് നേരത്തെ നല്‍കിയ ഉറപ്പ് പാലിക്കാന്‍ സുവ ചുമത്തിയാല്‍ സാധിക്കില്ലെന്നതാണ് ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കിയത്.

Latest