ഒബാമ പിശാചുക്കളുടെ നേതാവെന്ന് നിക്കോളസ് മഡ്യൂറോ

Posted on: May 5, 2013 3:58 pm | Last updated: May 5, 2013 at 3:58 pm
SHARE

Nicolas-Maduro_0അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പിശാചുക്കളുടെ നേതാവാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോ. മഡ്യൂറോയുടെ ജയം അംഗീകരിക്കില്ലെന്ന ഒബാമയുടെ പ്രസ്താവനക്ക് മറുപടിയായാണ് അദ്ദേഹം രൂക്ഷമായ ആരോപണം അഴിച്ചുവിട്ടത്.

മറ്റു രാജ്യങ്ങളുടെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പിശാചാണ് ഒബാമയെന്ന് മഡ്യുറോ പറഞ്ഞു. വെനസ്വേലയുടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഒബാമ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.