Connect with us

Kannur

യു ഡി എഫിനെതിരെ സി എം പി പ്രക്ഷോഭത്തിന്

Published

|

Last Updated

കണ്ണൂര്‍: യു ഡി എഫ് സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്താന്‍ സി എം പി തീരുമാനം. യു ഡി എഫുമായി ഇനി ചര്‍ച്ചക്കില്ലെന്നും സി എം പി തീരുമാനിച്ചു. കണ്ണൂരില്‍ ചേര്‍ന്ന സി എം പിയുടെ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം.
യു ഡി എഫ് സര്‍ക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്ന് സി എം പി നേതാവ് എം വി രാഘവന്‍ പറഞ്ഞു. യു ഡി എഫ് സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയാണ്. യു ഡി എഫിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വാഹന പ്രചാരണ ജാഥ നടത്തുമെന്നും എം വി ആര്‍ പറഞ്ഞു.

Latest