സിറിയന്‍ തലസ്ഥാനത്ത് ഇസ്രായേല്‍ റോക്കറ്റാക്രമണം

Posted on: May 5, 2013 12:05 pm | Last updated: May 5, 2013 at 12:05 pm
SHARE

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രായേല്‍ റോക്കറ്റ് ആക്രണമം നടത്തി. നഗര പരിസരത്ത് രാസായുധ ഗവേഷണകേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് സിറിയന്‍ സ്‌റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

രാത്രിയുണ്ടായ ആക്രമണത്തില്‍ ഗവേഷണ കേന്ദ്രത്തിനു സമീപം വന്‍ സ്‌ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ . ആളപായമുണ്ടായതായി വിവരമില്ല. കഴിഞ്ഞ ജനവരിയില്‍ ഇതെസ്ഥലം ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു.

ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും എന്നാല്‍ രാസായുധപ്രയോഗം ഇല്ലാതാക്കാന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്നും വാഷിങ്ടണിലെ ഇസ്രായേല്‍ എംബസി വക്താവ് അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here