റയലിനും ആഴ്‌സനലിനും ജയം: റൊണാള്‍ഡോക്ക് രണ്ടുഗോള്‍

Posted on: May 5, 2013 9:08 am | Last updated: May 5, 2013 at 9:08 am
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനും ജയം. ആഴ്‌സണല്‍ ക്യു.പി.ആറിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തപ്പോള്‍ വലഡോലിഡിനെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. റൊണാള്‍ഡോ റയലിനായി രണ്ടു ഗോള്‍ നേടിയപ്പോള്‍ വാല്‍ക്കോട്ടാണ് ആഴ്‌സണലിന്റെ ഏക ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വാന്‍സിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

കളിയുടെ ഒന്നാം മിനുട്ടില്‍ വാല്‍ക്കോട്ടാണ് ആഴ്‌സണലിന്റെ ഗോള്‍ നേടിയത്. മൈക്കല്‍ ആല്‍ക്കട്ടയുടെ പാസ് സ്വീകരിച്ച വാല്‍ക്കോട്ട് പന്ത് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. കളിക്കളത്തില്‍ നിലയുറപ്പിക്കുന്നതിനു മുമ്പ് തങ്ങളുടെ വലയില്‍ വീണ ഗോള്‍ ക്യുപിആര്‍ താരങ്ങള്‍ക്ക് വലിയ ഷോക്കായെങ്കിലും അതില്‍ നിന്നും അവര്‍ പെട്ടെന്ന് തന്നെ മോചിതരായി. ആഴ്‌സണലിനെ ഞെട്ടിക്കുന്ന രീതിയിലായിരുന്നു പിന്നീടുളല്‍അവരുടെ നീക്കങ്ങള്‍.