മൈലാടി ജനകീയ സമിതി നഗരസഭ ഓഫീസ് ഉപരോധിച്ചു

Posted on: May 5, 2013 7:01 am | Last updated: May 5, 2013 at 7:01 am
SHARE

കോട്ടക്കല്‍: മൈലാടി മാലിന്യ ദുരിത ബാധിതര്‍ കോട്ടക്കല്‍ നഗരസഭ ഓഫീസ് ഉപരോധിച്ചു. 23 ദിവസമായി പ്ലാന്റിനെതിരെ ജനകീയ സമര സമിതി നടത്തുന്ന സമരം കണ്ടില്ലെന്ന് നടിക്കുകയും സമരത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുകയും ചെയ്ത അധികൃത നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ജനകീയ സമരം.
രാവിലെ പത്ത് മണിക്ക് നഗരത്തില്‍ പ്രകടനം നടത്തിയാണ് സമരക്കാര്‍ നഗരസഭ കാര്യാലയത്തിന് മുമ്പില്‍ സംഗമിച്ചത്. സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം നൂറ്കണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. അനധികൃതമായി സ്ഥാപിച്ച പ്ലാന്റ് ഒഴിവാക്കുക, സ്വകാര്യ വ്യക്തിയുടെ വളപ്പില്‍ കുഴിച്ചു മൂടിയ മാലിന്യം എടുത്തു മാറ്റുക എന്നീ ആവശ്യങ്ങള്‍ സമരക്കാര്‍ ആവര്‍ത്തിച്ചു. നഗരത്തിന്റെ മാലിന്യം മൈലാടിക്കാര്‍ക്ക് ആവശ്യമില്ലെന്നും പ്രശ്‌നത്തിന് സ്ഥിര പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സമരത്തെ പിന്തുണച്ച് നേരത്തെ മൈലാടിയിലെത്തിയ സംഘടനാ പ്രതിനിധികളൊക്കെ പ്രതിഷേധ സരമത്തിലുമെത്തി പിന്തുണ ആവര്‍ത്തിച്ചു.
സമരം മനുഷ്യാവകാശ സംരക്ഷണ സെന്റര്‍ ജില്ലാ സെക്രട്ടറി പി മുഹമ്മദ് ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് എ മുഹമ്മദ് മാസ്റ്റര്‍ ക്ലാരി ( എസ് വൈ എസ്), അലവികുട്ടി മാസ്റ്റര്‍ (ഐ എന്‍ എല്‍), കൃഷ്ണനാഥന്‍ കൊട്ടാരത്തില്‍ (ഹിന്ദു ഐക്യവേദി), ടി അജിത് കുമാര്‍ (ശാത്ര സാഹിത്യ പരിസത്ത്), യാസര്‍ എടരിക്കോട് (സോളിഡാരിറ്റി), ഹരിദാസന്‍ മാസ്റ്റര്‍ (സി പി ഐ), എന്‍ പുഷ്പരാജന്‍ മാസ്റ്റര്‍ (സി പി എം) പ്രസംഗിച്ചു. സുലൈമാന്‍ ഇന്ത്യനൂര്‍ സ്വാഗതം പറഞ്ഞു. പി പി മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here