Connect with us

Malappuram

പിടികൂടിയ വാഹനങ്ങള്‍ നീക്കാന്‍ മുസ്‌ലിംലീഗ് കലക്ടറേറ്റ് ധര്‍ണ നടത്തി

Published

|

Last Updated

മലപ്പുറം: പോലീസും മറ്റു വകുപ്പുകളും പിടികൂടി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കൂട്ടിയിട്ട മണല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലകടറേറ്റ് ധര്‍ണ നടത്തി. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ധാര്‍മികമായ സമരമാണ് മുസ്‌ലിംലീഗ് ഏറ്റെടുത്തിരിക്കുന്നതെന്നും പരിസ്ഥിതിക്കും മനുഷ്യനും അപകടം വരുത്തുന്ന വാഹനങ്ങള്‍ തുരുമ്പെടുക്കുന്നത് നാടിന് വന്‍ ഭീഷണിയായതായും അടിയന്തരമായി മാറ്റാന്‍ നടപടി വേണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
യുദ്ധഭൂമിയിലൂടെ കടന്നു പോകുന്നത് പോലെയാണ് ഇപ്പോള്‍ ജില്ലയിലെ റോഡുകളിലൂടെയും മറ്റും കടന്നുപോകുമ്പോള്‍ അനുഭവപ്പെടുന്നത്. വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് ആവശ്യമെങ്കില്‍ നിയമങ്ങള്‍ തിരുത്തണം. കേസുകള്‍ കെട്ടിക്കിടക്കുന്നത് പോലെയാണ് വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത്. സാമ്പത്തികമായി സര്‍ക്കാറിന് വന്‍ നഷ്ടമാണുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, പി ഉബൈദുല്ല എം എല്‍ എ, ടി എ അഹമ്മദ് കബീര്‍, എം എല്‍ എ, പി വി മുഹമ്മദ് അരീക്കോട്, പി െക കുഞ്ഞു, സുഹ്‌റ മമ്പാട്, എം അബ്ദുല്ലക്കുട്ടി പ്രസംഗിച്ചു.