Connect with us

Malappuram

ഭൂമി പോക്ക്‌വരവ് ജില്ലയില്‍ കര്‍ശനമാക്കുന്നു

Published

|

Last Updated

മലപ്പുറം: ഭൂമി പോക്ക്‌വരവ് നടപടികള്‍ ജില്ലയില്‍ കര്‍ശനമാക്കുന്നു. മലബാര്‍ ജില്ലകളില്‍ ഭൂമി പോക്ക്‌വരവ് നടത്തുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശനമാക്കാന്‍ കാരണം. പ്രത്യേക സോഫ്റ്റ്‌വേര്‍ വഴിയാണ് പോക്ക്‌വരവുകള്‍ നടത്തുക. കരമടക്കുന്നവരുടെ പേരിലുള്ള ഭൂമി, ഒരു സര്‍വെ നമ്പറിലുള്ള ഭൂമി എന്നിവ കമ്പ്യൂട്ടര്‍ വഴി സൂക്ഷിക്കും.
പോക്ക്‌വരവ് നടത്തിയാല്‍ ഉടമസ്ഥന് കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കും. കമ്പ്യൂട്ടര്‍ വഴി ഏകീകരിക്കുന്നതോടെ വസ്തു വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നതടക്കമുള്ള ക്രമക്കേടുകള്‍ തടയാന്‍ കഴിയും. സര്‍വെ നമ്പര്‍ നല്‍കിയാല്‍ വസ്തുവിന്റെ അതിരുകള്‍ വ്യക്തമാക്കുന്ന പ്ലാന്‍ കമ്പ്യൂട്ടറില്‍ ലഭിക്കുന്ന വിധത്തില്‍ അടുത്ത ഘട്ടത്തില്‍ പദ്ധതി വിപുലമാക്കും.
പോക്ക്‌വരവ് സംബന്ധിച്ച് ജില്ലയിലെ വില്ലേജ് ഓഫീസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ശില്‍പശാല നടത്തിയിരുന്നു. പോക്ക്‌വരവ് രജിസ്‌ട്രേഷനുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest