പ്രവാസികള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കാത്തത് രാജ്യത്തിന്റെ പരാജയം: സമദാനി

Posted on: May 5, 2013 6:53 am | Last updated: May 5, 2013 at 6:53 am
SHARE

കോഴിക്കോട്: പ്രവാസികള്‍ക്ക് രാജ്യം അര്‍ഹിച്ച പരിഗണന നല്‍കിയില്ലെന്ന് എം പി അബ്ദുസമദ് സമദാനി. കോഴിക്കോട് കടപ്പുറത്ത് നടന്ന കേരള പ്രവാസി ലീഗിന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കിയിട്ടില്ലെന്നത് രാജ്യത്തിന്റെ പോരായ്മയും പരാജയവുമാണ്. നാടിന്റെ വികസനത്തിന്റെയും സാമ്പത്തിക നേട്ടത്തിന്റെയും യഥാര്‍ഥ ശില്‍പ്പികളാണ് അവര്‍. അവരുടെ പ്രശ്‌നങ്ങള്‍ അര്‍ഹിക്കുന്ന തരത്തില്‍ വിലയിരുത്തി പരിഹാരം കണ്ടിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്.
പ്രവാസി പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയാല്‍ മാത്രമേ പരിഹാരം കാണാന്‍ സാധ്യമാകുകയുള്ളൂ. രാജ്യത്തെ സമ്പന്നമാക്കുന്നതില്‍ മുന്നണി പോരാളികളായവരാണ് ഗള്‍ഫ് മലയാളികള്‍. ഉപജീവനത്തിനായി വിദേശങ്ങളിലേക്ക് പോകുന്നവരെ ചൂഷണം ചെയ്യാന്‍ മാത്രമാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നതെന്നും വിദ്യാഭ്യാസത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും പ്രധാന്യം നല്‍കി പ്രവാസികളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും സമദാനി പറഞ്ഞു. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് കെ മമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
മന്ത്രി മഞ്ഞളാംകുഴി അലി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ട്രഷറര്‍ പി കെ കെ ബാവ, സെക്രട്ടറിമാരായ എം സി മായീന്‍ഹാജി, ടി പി എം സാഹിര്‍, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ എസ് വി അബ്ദുല്ല സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here